ദോഹ: അടിസ്ഥാന സൗകര്യ വികസനത്തിലും സുസ്ഥിര നഗര ആസൂത്രണത്തിലും ആഗോള മാതൃകയായി ഖത്തർ. ലുസൈൽ സിറ്റിയിലെ അത്യാധുനിക ഡിസ്ട്രിക്റ്റ് കൂളിംഗ് (ഡിസ്ട്രിക്റ്റ് എയർകണ്ടീഷണർ) സംവിധാനത്തിലൂടെ രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി രാജ്യം പുതിയ ചരിത്രം കുറിച്ചതായി ഖത്തരി ദിയാർ (Qatari Diar) അറിയിച്ചു.
ലുസൈലിലെ സംയോജിത ഡിസ്ട്രിക്റ്റ് കൂളിംഗ് ശൃംഖലയെ 'ലോകത്തിലെ ഏറ്റവും വലിയ ഡിസ്ട്രിക്റ്റ് കൂളിംഗ് നെറ്റ്വർക്ക്' ആയി ഗിന്നസ് ബുക്ക് ഔദ്യോഗികമായി രേഖപ്പെടുത്തി. ......
വാട്സാപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് കേന്ദ്രസർക്കാരിന്റെ ചുവപ്പുകൊടി.സർക്കാരിനു തൃപ്തികരമായ തരത്തിൽ തുടർ കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കാവൂ എന്നാണ് നിർദേശം. ഇതുസംബന്ധിച്ച് ഐടി മന്ത്രാലയം വാട്സാപിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് നോട്ടിസ് അയച്ചു. ......
ന്യൂഡൽഹി: രാജ്യത്തെ മുൻനിര മാസ്-പ്രീമിയം വാഹന നിർമാതാക്കളായ കിയ ഇന്ത്യ, ഓൾ-ന്യൂ സെൽറ്റോസ് എസ്.യു.വിയുടെ ജി.ടി.എക്സ്.(ഒ), എക്സ്-ലൈൻ(ഒ) വകഭേദങ്ങൾ അവതരിപ്പിച്ചു. 21,56,900 രൂപ (പ്രാരംഭ എക്സ്-ഷോറൂം വില) മുതൽ ലഭ്യമാകുന്ന പുതിയ മോഡലുകൾ, സെഗ്മെന്റിലെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങൾ, അത്യാധുനിക കണക്ടിവിറ്റി, പ്രീമിയം സൗകര്യങ്ങൾ എന്നിവയുമായാണ് എത്തുന്നത്. ......
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ......
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് ദീർഘകാല പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തറിൽ അമേരിക്കയും ഇറാനും മധ്യസ്ഥർ മുഖേന നടത്തിയ പരോക്ഷ ചർച്ചകൾ അനുകൂലമായ അന്തരീക്ഷത്തിലാണ് അവസാനിച്ചതെന്ന് റിപ്പോർട്ട്. ദോഹയിൽ നടന്ന ചർച്ചയിൽ ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ഇരുപക്ഷവും ചില ധാരണകളിലെത്തിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഹോർമൂസ് കടലിടുക്കിൽ ഒരാഴ്ചത്തേക്ക് സംഘർഷം ലഘൂകരിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ......
കെഎസ്ആർടിസി ഡിപ്പോകളെ കൂടുതൽ യാത്രാസൗഹൃദവും ആധുനികവുമാക്കാൻ സംസ്ഥാന സർക്കാർ നിർണായക തീരുമാനമെടുത്തു. ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, യാത്രക്കാർക്കുള്ള പൊതുസൗകര്യങ്ങൾ, കാന്റീൻ സേവനങ്ങളുടെ നിലവാരം എന്നിവ ഉയർത്താൻ എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉത്തരവിറക്കി. ......
ചിറയിൻകീഴ്: കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിൽ നിന്ന് ഷവർമയും ഷവായിയും കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ......
ദോഹ: പ്രവാസി ശ്രോതാക്കളുടെ ഹൃദയം കവർന്ന ഒലിവ് സുനോ റേഡിയോ നെറ്റ്വർക്കിന്റെ പ്രശസ്തമായ 'ഫസ്റ്റ് ബെൽ' ജിസിസി റേഡിയോ നാടക മത്സരത്തിന്റെ നാലാം സീസണിന് തിരിതെളിഞ്ഞു. ദോഹയിലെ റേഡിയോ സുനോ സ്റ്റുഡിയോയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് ഔദ്യോഗിക ലോഞ്ച് നിർവ്വഹിച്ചത്.
ഖത്തറിലെ സാമൂഹിക-സാംസ്കാരിക-വ്യവസായ രംഗത്തെ പ്രമുഖരും നാടക പ്രവർത്തകരും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ......
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030ന് മുൻഗണന നൽകിക്കൊണ്ട് രാജ്യത്തെ സ്വകാര്യ ധനകാര്യ മേഖലകളിൽ സ്വദേശിവൽക്കരണം (Qatarisation) കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊമേഴ്സ്യൽ ബാങ്കും ഖത്തർ തൊഴിൽ മന്ത്രാലയവും സംയുക്തമായി കരിയർ ഡേ സംഘടിപ്പിച്ചു. ദോഹ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ, തൊഴിലന്വേഷകരായ നിരവധി ഖത്തരി യുവാക്കൾ എന്നിവർ പങ്കെടുത്തു.
സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിനും അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും തൊഴിലവസരങ്ങളും ഒരുക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ നാഷണൽ മാൻപവർ റിക്രൂട്ട്മെന്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ജുമാ അൽ കുവാരി വ്യക്തമാക്കി. ......
പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റത്തിനു ചുവട് പിടിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ എമ്പസികള്‍ വഴി നടപ്പിലാക്കിയ വൻ വർദ്ധന പ്രവാസികളോടുള്ള കടുത്ത ദ്രോഹമാണെന്നും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
ഖത്തറിൽ സാധാരണ 36 പേജുള്ള പാസ്പോർട്ട് പുതുക്കാനുള്ള നിരക്ക് (ICWF ഫീസ് ഉൾപെടെ) 272 റിയാലിൽ നിന്ന് 447 റിയാലായി ഉയർത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 2500 രൂപയാക്കി ഉയര്‍ത്തിയതിന്റെ പേരില്‍ വരുത്തിയ ഈ വര്‍ദ്ധനവിലൂടെ ഏതാണ്ട് പന്ത്രണ്ടായിരത്തോളം രൂപ ഒരു പാസ്പോര്‍ട്ട് പുതുക്കലിനു ചിലവഴിക്കേണ്ട നിസ്സഹായാവസ്ഥയിലേക്ക് പ്രവാസികള്‍ എടുത്തെറിയപ്പെട്ടിരിക്കുകയാണ്. ......